ഐപിഎല്ലില്‍ ഇന്നലെ നടന്ന മൽസരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ലക്നൗ സൂപ്പര്‍ ജയന്റ്സിന് 4 റണ്‍സിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലക്നൗ 36 പന്തില്‍ 87 റണ്‍സെടുത്ത നിക്കോളാസ് പുരാന്റേയും 81 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷിന്റേയും 47 റണ്‍സെടുത്ത എയ്ഡന്‍ മാര്‍ക്കത്തിന്റേയും കരുത്തില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സെടുത്തു. എന്നാല്‍ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. 61 റണ്‍സ് നേടിയ നായകന്‍ അജിങ്ക്യ രഹാനെയും അവസാന ഓവറുകളില്‍ കത്തിക്കയറിയ റിങ്കു സിംഗും കൊല്‍ക്കത്തക്ക് വിജയപ്രതീക്ഷ നല്‍കിയെങ്കിലും ലക്നൗ ഉയര്‍ത്തിയ റണ്‍മല മറികടക്കാന്‍ കൊല്‍ക്കത്തക്കായില്ല.
0 Comments