ദേവാനന്ദൻ മാസ്റ്റർക്ക് ആദരസദസ്സൊരുക്കി സ്വരരഞ്ജിനി സംഗീത സഭ.



ബാലുശ്ശേരി: ബാലുശ്ശേരി  ഗവ. ഹയർ സെക്കണ്ടറി സ്കൂളിനടുത്ത റോഡിൽ മിൽക്ക് മെയ്ഡിൻ്റെ ഇരുമ്പുപാട്ട തലയിൽ കുടുങ്ങി വഴികാണാനോ ഇരതേടാനോ കഴിയാതെ മരണ വെപ്രാളത്തിൽ ഒറ്റപ്പെട്ടു പോയ ഉടുമ്പിൻ്റെ രക്ഷകനായി എത്തി ഇരുമ്പുപാട്ട ജീവിയുടെ തലയിൽ നിന്ന് വലിച്ചൂരിയെടുത്ത് ജനപ്രിയനായി മാറിയ കുറുമ്പൊയിൽ സ്വദേശി റിട്ടയേർഡ് അധ്യാപകൻ ബ്രൂക്ക് ലാൻ് പി.ജി ദേവാനന്ദൻ മാസ്റ്ററെ ആദരിച്ചു.
ബാലുശ്ശേരിയിലെ സംഗീത കൂട്ടായ്മയായ സ്വരരഞ്ജിനി സംഗീത സഭയാണ് സമാദരണ സദസ്സൊരുക്കിയത്. സംഗീതസഭയുടെ സെക്രട്ടറിയാണ് ഗായകനായ ദേവാനന്ദൻ മാസ്റ്റർ.
സ്വരരഞ്ജിനി പ്രസിഡൻ്റ് കരുണൻ വൈകുണ്ഠം അധ്യക്ഷത വഹിച്ചു. സമാദരണ സദസ്സ് കവയിത്രി ബീന സുധാകർ ഉദ്ഘാടനം ചെയ്തു. കില സംസ്ഥാന റിസോഴ്സ് പേഴ്സണും സാമൂഹ്യ പ്രവർത്തകനുമായ കെ.കെ.അരവിന്ദാക്ഷൻ ദേവാനന്ദൻ മാസ്റ്ററെ ഷാൾ അണിയിച്ച് സ്വീകരിച്ചു.
പനങ്ങാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി.പി. ഗൗരി, മുൻ ഭരണസമിതി അംഗം ഷൈമ കോറോത്ത്, പൃഥ്വീരാജ് മൊടക്കല്ലൂർ, യു . എൻ രാജൻ മാസ്റ്റർ,ആർ.കെ. പ്രഭാകരൻ, വിവേക് ഡി.ടിപി.സി, എൻ.ടി. നൗഷാദ്, പി.സോമൻ മാസ്റ്റർ, വേലായുധൻ ചാലിൽ എന്നിവർ ആശസാപ്രസംഗം നടത്തി.
കാശ്മീരിലെ പഹൽഗാം മേഖലയിലുണ്ടായ ഭീകരാക്രമത്തെ യോഗം അപലപിക്കുകയും ജീവാപായം സംഭവിച്ചവർക്ക് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു.

Post a Comment

0 Comments