അത്തോളി :കൊങ്ങന്നൂര്‍ സ്പന്ദനം കലാ കായിക വേദി വാര്‍ഷികാഘോഷം 'സമന്വയം' 25 ആരംഭിച്ചു. രക്ഷാധികാരി കെ.ടി ഹരിദാസന്‍ പതാക ഉയര്‍ത്തി. കലാവിരുന്നിന് മുന്നോടിയായി നടന്ന ചടങ്ങില്‍ പ്രോഗ്രാം ചെയര്‍മാന്‍ എന്‍. സുരേഷ് കുമാര്‍ അധ്യക്ഷനായി.ആനന്ദന്‍ കുട്ടോത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചെയര്‍മാന്‍ കെ.ടി ശേഖര്‍, ജനറല്‍ കണ്‍വീനര്‍ പി.കെ ശശി സംസാരിച്ചു. വിവിധ കലാപരിപാടികള്‍ അരങ്ങേറി.രാവിലെ നടന്ന ലഹരി വിരുദ്ധ മിനി മാരത്തോണ്‍ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് ഡെ.കമാന്റന്റ് ഓഫ് പൊലീസ് എസ്. ദേവകിദാസ് പ്ലാഗ്ഓഫ് ചെയ്തു. ടി.പി അശോകന്‍ സ്വാഗതം പറഞ്ഞു.ഇന്നുരാത്രി ഏഴുമണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്യും. വി.കെ സുരേഷ് ബാബു പ്രഭാഷണം നടത്തും. ചെണ്ട മേളവും, കിഴവനും കഴുതയും നാടകവും അരങ്ങേറും.
0 Comments