ക്ഷേമ പെൻഷൻ വിതരണം ഇന്ന് ആരംഭിച്ചു.







തിരുവനന്തപുരം:ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് തുടങ്ങി. വിഷു കണക്കിലെടുത്താണ് വിതരണം.പെൻഷൻ വിതരണത്തിനായി സർക്കാർ 820 കോടി രൂപയാണ് ചെലവാക്കുന്നത്.

62 ലക്ഷം പേർക്കാണ് ഗുണം ലഭിക്കുന്നത്. 1600 രൂപയാണ് ക്ഷേമ പെൻഷന് അർഹതയുള്ളവർക്ക് ലഭിക്കുക. ഏകദേശം 26.62 ലക്ഷം ഗുണഭോക്താക്കൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നേരിട്ട് പണം ലഭിക്കും.മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി പണം ലഭിക്കും.

Post a Comment

0 Comments