വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനിടെ ഷോക്കേറ്റ് കെഎസ്ഇബി ജീവനക്കാരന്‍ മരിച്ചു.




പയ്യോളി: പയ്യോളിയില്‍ വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. കൂരാച്ചുണ്ട് സ്വദേശി മേലേ പൂവത്തിന്‍ചോല കല്ലറയ്ക്കന്‍ റിന്‍സ് ജോര്‍ജ് (30) ആണ് മരിച്ചത്. മേലടി കെഎസ്ഇബി ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലെ ജീവനക്കാരനാണ് ജോര്‍ജ്.ഇന്നലെ രാവിലെ 10.30 തോടെ കൊളാവിപ്പാലത്ത് വീട്ടിലേയ്ക്ക് പുതിയ പോസ്റ്റ് സ്ഥാപിക്കുന്നതിനിടെയായിരുന്നു അപകടം. വൈദ്യുതി കണക്ഷനായി പോസ്റ്റിന് മുകളില്‍ നിന്നും ലൈന്‍ വലിക്കുന്നതിനിടെ  വൈദ്യുതി ലൈനില്‍ കൈതട്ടി ഷോക്കേല്‍ക്കുകയായിരുന്നു.

Post a Comment

0 Comments