അത്തോളി കൊളക്കാട് കോട്ടും പുറത്ത് തറവാട് കുടുംബസംഗമം.



അത്തോളി: കൊളക്കാട് കോട്ടുംപുറത്ത് തറവാടിന്റെ കുല ദേവതകളെയും ധർമ്മ ദേവതകളെയും പ്രീതിപ്പെടുത്തുന്നതിനു വേണ്ടി വാർഷികമായി നടത്തുന്ന പൂജ കർമ്മങ്ങൾ ബ്രഹ്മശ്രീ പുതിയേടത്ത്‌ ഇല്ലത്ത്‌ വിജയാനന്ദൻ നമ്പൂതിരിപാട്, ബാബു കുരിക്കൾ എന്നിവരുടെ നേതൃത്വത്തിൽ നടത്തി.വാർഷിക കുടുംബസംഗമം കോട്ടും പുറത്ത് ദേവസ്ഥാന സംരക്ഷണ സമിതിയുടെ പ്രസിഡന്റ്‌ ജയരാജൻ ടി.വിയുടെഅധ്യക്ഷതയിൽ കൊളത്തൂർ അദ്വൈത ആശ്രമത്തിലെ പൂജനീയ ശിവാനന്ദപുരി സ്വാമിനി ഉദ്ഘാടനം ചെയ്തു. കുടുംബ അംഗങ്ങളുടെ തിരുവാതിര കളിയും കുട്ടികളുടെ കലാ പരിപാടികളും അരങ്ങേറി സമിതി രക്ഷാധികാരി ടി.കെ പ്രഭാകരൻ നായർ സ്വാഗതവും സെക്രട്ടറി സുമേഷ് ടി.വി നന്ദിയും പറഞ്ഞു.

Post a Comment

0 Comments