ഉള്ളിയേരി:ഉള്ളിയേരി19ാം മൈലിൽ നിന്നും കൂനഞ്ചേരി ഭാഗത്തേയ്ക്ക് മുറിച്ചിട്ട മരം കയറ്റാൻ പോവുകയായിരുന്ന പിക്കപ്പ് ലോറി പാണക്കാട്ട് താഴെ പതിനഞ്ച് അടി താഴ്ചയുള്ള കനാലിലേക്ക് വീണു. വീതികുറഞ്ഞ കനാൽ റോഡിൽ ബൈക്കിന് സൈസ് കൊടുക്കവെ താഴ്ചയിലുള്ള വെള്ളത്തിൽ പതിക്കുകയായിരുന്നു. ലോറിയിലുണ്ടായിരുന്ന കിനാലൂർ രാരോത്ത് മുക്ക് സ്വദേശികളായ റഫീക്ക്, വിജയൻ എന്നിവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പിന്നീട് നാട്ടുകാരും ഉളളിയേരിയിലെ സേവനം ഡ്രൈവേഴ്സ് തൊഴിലാളികളും ചേർന്ന് പിക്കപ്പ് ലോറി കരയ്ക്ക് കയറ്റി.
റിപ്പോർട്ട്: ഗോവിന്ദൻ കുട്ടി ഉള്ളിയേരി.
0 Comments