നെല്ലിശ്ശേരി എ യു പി സ്കൂൾ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവുംനടത്തി.




ബാലുശ്ശേരി :പൂനത്ത് നെല്ലിശ്ശേരി എ യു പി സ്‌കൂള്‍ 97-ാം വാര്‍ഷികാഘോഷം  ആഘോഷിച്ചു. ഇതിന്റെ ഭാഗമായി യാത്രയയപ്പ് സമ്മേളനം പ്രതിഭകളെഅനുമോദിക്കല്‍, വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ നടന്നു. വാര്‍ഡ് മെമ്പര്‍ ബുഷറ മുച്ചൂട്ടില്‍ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് വി എം മുഹമ്മദലി അധ്യക്ഷനായി.  ഈ വര്‍ഷം സര്‍വീസില്‍ നിന്ന് വിരമിക്കുന്ന  എ അഷ്‌റഫ്,  ലത ടിപി എന്നിവര്‍ക്ക് ഉപഹാരം നല്‍കി.കേന്ദ്ര ഗവണ്‍മെന്റിന്റെ ഇന്‍സ്‌പെയര്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹയായ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ആയിഷ മാഹിറ ,സംസ്‌കൃതം സ്‌കോളര്‍ഷിപ്പ് നേടിയ പാര്‍വ്വതി, ലക്ഷ്മിനന്ദ ,അന്നപൂര്‍ണ്ണഎന്നിവരെയും കേന്ദ്ര ഗവണ്‍മെന്റിന്റെ സയന്റിഫിക് മാരത്തോണ്‍ സ്‌കോളര്‍ഷിപ്പ് നേടിയ മുഹമ്മദ് അഹ്ദല്‍ ഹാമി ,മുഹമ്മദ് മൊയ്‌നുദ്ദീനുല്‍ ചിഷ്തി ,ഹരിദേവ് എന്നീ വിദ്യാര്‍ത്ഥികളെയും എന്‍ .എം .എം . എസ്സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ ആകാശ്, ഹാമിസുല്‍ ഫുഹാദ്, ഹാജറ ബത്തൂല്‍ എന്നീ പൂര്‍വ വിദ്യാര്‍ത്ഥികളെയും അനുമോദിച്ചു. ഇ. ബഷീര്‍,നിയാസ് കെ പി,ടി എന്‍ അബ്ദുള്ള,നജ്മ എന്‍ കെ ,അര്‍ഷാദ് എന്‍ കെ,മുഹമ്മദ് യാസീന്‍,അന്‍വര്‍ പൂനത്ത്,രശ്മി വി വി,സുരേഷ്ചീനിക്കല്‍,എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments