രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ മെയ് 10 വരെ അടച്ചു; 430 വിമാന സര്‍വീസുകള്‍ റദ്ദാക്കി.





ന്യൂഡല്‍ഹി:ഇന്ത്യാ-പാക് സംഘര്‍ഷത്തില്‍ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ജാഗ്രത തുടരുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ മെയ് 10 വരെ അടച്ചിടും.430 വിമാന സര്‍വീസുകള്‍ റദ്ദാക്കി. ശീനഗര്‍, ജമ്മു, ലേ, ചണ്ഡീഗഡ്, അമൃത്സര്‍, ലുധിയാന, പട്യാല, ബതിന്ദ, ഹല്‍വാര, പത്താന്‍കോട്ട്, ഭുന്തര്‍, ഷിംല, ഗഗ്ഗല്‍, ധര്‍മ്മശാല, കിഷന്‍ഗഡ്, ജയ്സാല്‍മീര്‍, ജോധ്പൂര്‍, ബിക്കാനീര്‍, മുന്ദ്ര, ജാംനഗര്‍, രാജ്കോട്ട്, പോര്‍ബന്ദര്‍, കാണ്ട്ല, കെഷോദ്, ഭുജ്, ഗ്വാളിയോര്‍, ഹിന്‍ഡന്‍ തുടങ്ങിയ വിമാനത്താവളങ്ങളാണ് അടച്ചിടുന്നത്.

വിമാനങ്ങള്‍ റദ്ദാക്കുമ്പോള്‍ മുഴുവന്‍ തുകയും യാത്രക്കാര്‍ക്ക് റീഫണ്ട് നല്‍കുമെന്നും വിമാനകമ്പനികള്‍ അറിയിച്ചു. കൂടാതെ അതിര്‍ത്തി മേഖലയിലെ സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മറ്റ് സ്ഥാപനങ്ങള്‍ക്കും അവധി നല്‍കി. ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ച യോഗം കുറച്ച്‌ മുന്‍പ് അവസാനിച്ചു. യോഗത്തില്‍ ആഭ്യന്തര, പ്രതിരോധ മന്ത്രിമാര്‍ എന്നിവര്‍ പങ്കെടുക്കും. പഹല്‍ഗാമില്‍ 26 പേരുടെ ജീവനെടുത്ത സംഭവത്തില്‍ ഇന്ത്യന്‍ സൈന്യം മറുപടി നല്‍കിയതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചത്. ജമ്മുകാശ്മീരില്‍ തുടരുന്ന പാകിസ്താന്റെ തുടര്‍നീക്കങ്ങള്‍ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തും.

Post a Comment

0 Comments