ഉള്ളിയേരി: പ്രാദേശികമായി നിത്യോപയോഗ വസ്തുക്കൾ നിർമ്മിച്ചും അവ പ്രാദേശികമായിത്തന്നെ വിപണനം ചെയ്തും ആയിരക്കണക്കിന് വനിതകൾക്ക് തൊഴിൽ ലഭ്യമാക്കി കൊണ്ടിരിക്കുന്നതും കേരളത്തിൽ വിജയകരമായി നടന്നുകൊണ്ടിരിക്കുന്നതുമായ ഹോംഷോപ്പ് പദ്ധതിയെക്കുറിച്ച് പഠിക്കുന്നതിനായി ബീഹാറിൽ നിന്നുള്ള പഠനസംഘം ഉള്ളിയേരിയിൽ എത്തി.
ആജീവിക പദ്ധതിയിൽ ഉൾപ്പെടുത്തി, ഹോംഷോപ്പ്പദ്ധതിയുടെ മാതൃക ബീഹാറിൽ നടപ്പിലാക്കുന്നതിനു മുന്നോടിയായാണ് പഠനസംഘം എത്തിയത്.
- BRLPS (ബീഹാർ റൂറൽ ലിവ്ലി ഹുഡ് പ്രമോഷൻ സൊസൈറ്റി) ഡയറക്ടർ വിനയ് റായി ഐഎഎസ്ൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കോഴിക്കോട് ജില്ലയിലെ ഹോംഷോപ്പ് പദ്ധതിയുടെ പ്രവർത്തനങ്ങൾ പഠിക്കുന്നതിനു വേണ്ടി ഉള്ളിയേരി, കന്നൂരിലുള്ള ഓഫീസിൽ എത്തിച്ചേർന്നത്. സംഘത്തിൽ ആജീവിക ബിസിനസ് ഡെവലപ്മെൻറ് ഓഫീസർ സൻജീത്ത് കുമാർ, പ്രതിഭാറായി തുടങ്ങിയവരും നാഷണൽ റിസോഴ്സ് ഓർഗനൈസേഷൻ ടീം അംഗങ്ങളും ഉണ്ടായിരുന്നു. കന്നൂരിലുള്ള ഓഫീസിൽ ബീഹാർ പഠനസംഘത്തിന് സ്വീകരണം നൽകി.
ഹോംഷോപ്പ് ഉടമകൾ, ബ്ലോക്ക് കോഡിനേറ്റർമാർ, എംഇ ഗ്രൂപ്പ് പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു. പ്രസാദ് കൈതക്കൽ, സതീശൻ സ്വപ്നക്കൂട്, ജോളിജിജോ, ഷീബ തിരുവമ്പാടി, ദിനിഷ കുരുവട്ടൂർ, രേഷ്മ അരുൺ കുന്നമംഗലം, സൗമ്യ ജിനീഷ്, ബിനി ബാലുശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു. ഷോപ്പ് മാനേജർ ജിൻസി കന്നൂര് അധ്യക്ഷത വഹിച്ച ചടങ്ങിൽ റംസി നന്മണ്ട സ്വാഗതവും അദ്വൈത പ്രകാശ് നന്ദിയും രേഖപ്പെടുത്തി.
0 Comments