പുകയില ഉൽപന്നങ്ങളുടെ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന ആരോഗ്യപരമായ അപകടസാധ്യതകൾ ഉയർത്തിക്കാട്ടുന്നതിനും അവയുടെ ഉപയോഗം കുറയ്ക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും അവബോധനവുമായി എല്ലാ വർഷവും മെയ് 31 ന് ലോക പുകയില വിരുദ്ധദിനമായി ലോകാരോഗ്യ സംഘടന (WHO) ആചരിക്കുന്നു. "
ഈ വർഷം, 2025, ലോക പുകയില വിരുദ്ധ ദിന പ്രമേയം
" ആവശ്യകത വെളിപ്പെടുത്തൽ: പുകയില, നിക്കോട്ടിൻ ഉൽപ്പന്നങ്ങളിലെ വ്യവസായ തന്ത്രങ്ങൾ തുറന്നുകാട്ടൽ " എന്നതാണ്.
പുകയില ഉപയോഗം അർബുദമുണ്ടാക്കുന്നു , ഹൃദ്രോഗത്തിന് കാരണമാവുന്നു , ശ്വാസകോശങ്ങളെ ബാധിക്കുന്നു , പക്ഷാഘാതത്തിന് വഴിവയ്ക്കുന്നു.
പുകയില സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് അത് ഉപേക്ഷിക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. ലോകമെമ്പാടും എട്ട് ദശലക്ഷം ആളുകൾ പുകയില ഉപയോഗത്താൽ മരണപ്പെടുന്നതായും ഇതിൽ പന്ത്രണ്ട് ലക്ഷത്തോളം പേർ നിഷ്ക്രിയ പുകവലി (passive smoking) കാരണം മരണപ്പെടുന്നതായും പറയപെടുന്നത് വളരെ ഗൗരവകരമായ കാര്യമാണ് . പുകയില അത് ഉപയോഗിക്കുന്നവരെ മാത്രമല്ല ഉപയോഗിക്കുന്നവർക്കൊപ്പമുളള സാധാരണ ജനങ്ങളെയും മാരകരോഗത്തിലേക്കും മരണത്തിലേക്കും നയിക്കും.
പുകവലി എന്ന ദുശ്ശീലത്തിൽ നിന്നും സ്വയം രക്ഷ നേടാനും അതിലുപരി പാസ്റ്റീവ് സ്മോക്കിങ്ങിന്റെ ദൂരവ്യാപകമായ വിപത്തുകളിൽ നിന്നും ചുറ്റുമുള്ളവരെയും പ്രത്യേകിച്ച് കുടുംബാംഗങ്ങളെയും സംരക്ഷിക്കുവാനും നമുക്ക് ഈ ലോക പുകയില വിരുദ്ധ ദിനത്തിൽ പ്രതിജ്ഞാബദ്ധരാകാം
0 Comments