ബാലുശ്ശേരി എളേറ്റില്‍ വട്ടോളിയില്‍ രേഖകളില്ലാതെ കടത്തുകയായിരുന്ന 4 കോടിയോളം രൂപ പിടികൂടി.




ബാലുശ്ശേരി :എളേറ്റില്‍ വട്ടോളിയില്‍ വെച്ച് സംശയകരമായ സാഹചര്യത്തില്‍ കണ്ട കാറില്‍ നിന്നും രേഖകളില്ലാതെ കടത്തുകയായിരുന്ന 4 കോടിയോളം രൂപ പിടികൂടി.കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച കാര്‍ പരിശോധിച്ചപ്പോഴാണ് രഹസ്യ അറയില്‍ സൂക്ഷിച്ച രേഖകളില്ലാത്ത പണം കണ്ടെത്തിയത്.ഇന്നലെയാണ്  പണം പിടികൂടിയത്. കാറില്‍ ഉണ്ടായിരുന്ന കര്‍ണാടക സ്വദേശികളായ രാഘവേന്ദ്ര, നിജിന്‍ അഹമ്മദ് എന്നിവരെ പോലീസ്  പിടികൂടി.മയക്കുമരുന്ന് പരിശോധനക്കായി പുറപ്പെട്ട പോലീസ് സംഘമാണ് സംശയകരമായ സാഹചര്യത്തില്‍ നിര്‍ത്തിയിട്ട വാഹനം പരിശോധിച്ചത്.
കൊടുവള്ളി ഇന്‍സ്‌പെക്ടര്‍ കെ.പി അഭിലാഷ്, എസ് ഐ ഗൗതം ഹരി, സീനിയര്‍ സി പി ഒ ദീപക് എം പി,  സിന്‍ജിത്, രതീഷ് കുമാര്‍,
സി പി ഒ മാരായ ജിതിന്‍, ശ്രീകാന്ത്, ശ്രീജേഷ്, വിപിന്‍ സാഗര്‍, നതീപ്, ഷിജു ഡബ്ല്യു സി പി ഒ രമ്യ, ബിജിനി തുടങ്ങിയവര്‍ ചേര്‍ന്നാണ് പണം പിടികൂടിയത്.പ്രതികള്‍ ആര്‍ക്കു വേണ്ടിയാണ് പണം എത്തിച്ചതെന്നതിനെ കുറിച്ച് കൊടുവള്ളി പോലീസ് അന്വേഷണം ആരംഭിച്ചു.പണത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പ്രതികളെ ചോദ്യം ചെയ്താലേ കൂടുതല്‍ വിവരങ്ങള്‍ അറിയാനാകൂവെന്നും പൊലീസ് വ്യക്തമാക്കി.

Post a Comment

0 Comments