പുത്തഞ്ചേരിക്കെട്ടിന് സമീപം പള്ളിക്കുന്നിന് താഴെ സംരക്ഷണഭിത്തി വേണം.






പുത്തഞ്ചേരി : കൂമുള്ളി-ഒള്ളൂർക്കടവ് റോഡിൽ പള്ളിക്കുന്ന് കയറ്റം ഇറങ്ങിവരുന്ന വാഹനങ്ങൾക്ക് ഭീഷണിയായി പുത്തഞ്ചേരി ജലാശയം. കുത്തനെയുള്ള കയറ്റവും അപകടകരമായ വളവുമാണ് ഇവിടെ. കയറ്റം ഇറങ്ങിവരുന്ന വാഹനങ്ങൾ നേരേ ചെന്നെത്തുക ജലാശയത്തിനടുത്താണ്. സംരക്ഷണഭിത്തിയോ അപകടമുന്നറിയിപ്പ് ബോർഡോ ഇവിടെയില്ല.

വാഹനങ്ങൾ അപകടത്തിൽപ്പെടാതിരിക്കാൻ ശക്തമായ സംരക്ഷണഭിത്തി ഈ ഭാഗത്ത് നിർബന്ധമാണ്. കോട്ടക്കുന്നിലേക്കുള്ള പാതയിൽ സംരക്ഷണക്കുറ്റികൾ സ്ഥാപിക്കുന്നുണ്ട്. രാത്രിയിൽ ഗൂഗിൾ മാപ്പ് നോക്കി യാത്രചെയ്യുന്നവർ വഴിതെറ്റി വെള്ളത്തിൽ വീഴാൻ സാധ്യതയുള്ളതിനാൽ ഏറെ അപകടംപിടിച്ച സ്ഥലമാണിത്.

ദൃശ്യമനോഹരമായ പുത്തഞ്ചേരിക്കെട്ടിനെ ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്താനും ഇതുവരെ നടപടിയായിട്ടില്ല. പുഴ മുറിച്ചുള്ള നടപ്പാതയിലൂടെ സമീപത്തെ കോട്ടക്കുന്നിലേക്കുള്ള യാത്ര മനോഹരമാണ്.

കൂമുള്ളി വായനശാല സ്റ്റോപ്പിൽനിന്ന് കഷ്ടിച്ച് ഒന്നരക്കിലോമീറ്ററോളം സഞ്ചരിച്ചാൽ തെളിമയാർന്ന പുത്തഞ്ചേരിയിലെ ഈ ജലാശയം കാണാനാവും. വയനാട് പൂക്കോട് തടാകംപോലെ ഈ ജലാശയവും ഉപയോഗപ്പെടുത്തിയാൽ വിനോദസഞ്ചാരമേഖലയ്ക്ക് പുത്തനുണർവുണ്ടാകും. അതിനനുസരിച്ചുള്ള ഭാവനാപൂർണമായ പദ്ധതിയാണ് ആവശ്യം.

Post a Comment

0 Comments