മോഹനൻ പുത്തഞ്ചേരിയുടെ പുസ്തകം- വാർദ്ധക്യം സുഖകരമാക്കാൻ പ്രകാശനം ചെയ്തു.





കോഴിക്കോട്: പുതിയ തലമുറയും പഴയ തലമുറയും വായിച്ചറിയേണ്ട പുസ്തകമാണിതെന്നും ജീവിതം ആസ്വദിക്കാനുള്ള നല്ല അറിവുകൾ കൊണ്ട് സമ്പന്നമാണ് ഈ പുസ്തകമെന്നും പ്രശസ്ത എഴുത്തുകാരൻ ഐസക് ഈപ്പൻ പറഞ്ഞു.
മോഹനൻ പുത്തഞ്ചേരിയുടെ 'വാർദ്ധക്യം സുഖകരമാക്കാൻ' പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പെരച്ചൻ മാസ്റ്റർ പുസ്തകം ഏറ്റുവാങ്ങി.
അജയൻ അന്നശ്ശേരി പുസ്തകം പരിചയപ്പെടുത്തി. ഡോ. ലോകേഷ്, രാധാകൃഷ്ണൻ ഒള്ളൂർ, ടി വി രാജൻ, കെ വി ബാബുരാജ്,, സണ്ണി സോളമൻ എന്നിവർ സംസാരിച്ചു. മോഹനൻ പുത്തഞ്ചേരി മറുപടി പ്രസംഗം നടത്തി.

Post a Comment

0 Comments