കൊയിലാണ്ടി: കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാന പാത 2022 ൽ നവീകരണ പ്രവർത്തിയ്ക്ക് ശേഷം അപകടങ്ങളുടെ തുടർക്കഥയാവുന്നു. ഇന്ന് കാലത്ത് 9 മണിയോടെ കോക്കല്ലൂരിൽ ബുള്ളറ്റ് ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ഉള്ളിയേരി സ്വദേശി മുഹമ്മദ് ഫാസിൽ മരണപ്പെട്ട അതെ സ്ഥലത്ത് 2023 ജൂൺ 13 കാലത്ത് ലോറി സ്കൂട്ടറിലിടിച്ച് താമരശ്ശേരി കോരങ്ങാട് സ്വദേശി വട്ടപ്പൊയിൽ അഖിൽ (32) കൂടെ സഞ്ചരിച്ച ഭാര്യ ചേലിയ സ്വദേശി വിഷ്ണു പ്രിയയും മരണപ്പെട്ടിരുന്നു. അന്ന് അഖിൽ സംഭവസലത്തു വെച്ചും , വിഷ്ണു പ്രിയ പിറ്റേ ദിവസവുമാണ് മരിച്ചത്. കൊയിലാണ്ടി പിഷാരികാവ് ക്ഷേത്ര ദർശനം കഴിഞ്ഞു അഖിലിൻ്റെ വീട്ടിലേയ്ക്ക് പോവുന്ന വഴിയായിരുന്നു. ഇവിടെ റോഡിലെ വളവു കാരണം എതിർ ദിശയിൽ നിന്നും അമിത വേഗത്തിൽ വരുന്ന വലിയ വാഹനങ്ങൾ പെട്ടെന്ന് ശ്രദ്ധയിൽ പെടാത്തതാണ് അപകടങ്ങൾക്ക് കാരണം ഈ കൊടുംവളവ് മുൻപ് കാലത്തും ഒട്ടെറെ അപകടങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇതെ റൂട്ടിൽ കന്നൂര്, ആനവാതിൽ, പാലോറസ്റ്റോപ്പ്, ഉള്ളിയേരി - 19ാം മൈൽ , പനായി, കരുമല എന്നിവിടങ്ങളിൽ ഒരിടത്തും അപകടസാദ്ധ്യത മുന്നറിയിപ്പ ബോർഡുകൾ റോഡരികിൽ സ്ഥാപിച്ചിട്ടില്ല. അധികൃതരുടെ കനിവും കാത്ത് കണ്ണിൽ എണ്ണയും ഒഴിച്ച് കാത്തിരിക്കുകയാണ്.
വാർത്ത : ഗോവിന്ദൻ കുട്ടി ഉള്ളിയേരി.
0 Comments