ബാലുശ്ശേരി- താമരശ്ശേരി സംസ്ഥാന പാതയില്‍ താമരശ്ശേരിക്ക് സമീപം ചാലക്കരയില്‍ മദ്യ ലഹരിയില്‍ ഡ്രൈവര്‍ ഓടിച്ച ലോറിയിടിച്ച് രണ്ടു പേര്‍ക്ക് പരുക്ക്. ട്യൂഷന്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന ചാലക്കര സ്വദേശി റിസ ഖദീജ (14), മഴയത്ത് മരത്തിന് താഴെ നിര്‍ത്തിയ ബൈക്കിലെ യാത്രക്കാരന്‍ തച്ചംപൊയില്‍ അവേലം തിയ്യരുതൊടിക മുഹമ്മദ് റാഫി (42) എന്നിവര്‍ക്കാണു പരുക്കേറ്റത്.
ബാലുശ്ശേരി ഭാഗത്തു നിന്നും അമിത വേഗതയില്‍ എത്തിയ മിനിലോറിയാണ് അപകടത്തിനിടയാക്കിയത്. മദ്യലഹരിയിലായിരുന്ന മിനിലോറി ഡ്രൈവര്‍ ബാലുശ്ശേരി സ്വദേശി പ്രശാന്തിനെ നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിച്ചു. പരുക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ റിസ ഖദീജയെ വിദഗ്ധ പരിശോധനക്കായി ഓമശ്ശേരിയിലെ ശാന്തി ആശുപത്രിയിലേക്ക് മാറ്റി.
0 Comments