തൊഴിൽ അവസരങ്ങൾ.





എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച നാളെ

ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ അക്കൗണ്ടന്റ്, സിവില്‍ സൈറ്റ് സൂപ്പര്‍വൈസര്‍, അപ്രന്റീസ് ട്രെയ്നി ഇലക്ട്രീഷ്യന്‍, ടെക്നീഷ്യന്‍, കമ്പ്യൂട്ടര്‍ ഓപറേറ്റര്‍, ഓട്ടോപാര്‍ട്സ് സെയില്‍സ് സ്റ്റാഫ് തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച നാളെ (മെയ് 29) രാവിലെ 10.30ന് നടക്കും. യോഗ്യത: പ്ലസ് ടു, ഡിഗ്രി, ഐടി/ഡിപ്ലോമ-ഓട്ടോമൊബൈല്‍/മെക്കാനിക്കല്‍, സിവില്‍. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പങ്കെടുക്കാം. അല്ലാത്തവര്‍ക്ക് 250 രൂപ ഫീസടച്ച് സ്പോട്ട് രജിസ്ട്രേഷന്‍ നടത്താം. ഫോണ്‍: 0495 2370176.



ലാബ് ടെക്നീഷ്യന്‍ ഒഴിവ്

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ലാബ് ടെക്നീഷ്യന്‍ ഗ്രേഡ് 2 (ഡിഎ മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി) തസ്തികയുടെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: അംഗീകൃത സ്ഥാപനത്തില്‍നിന്ന് സയന്‍സ് വിഷയങ്ങളില്‍ പ്ലസ് ടു/തത്തുല്യം, മെഡിക്കല്‍ ലാബ് ടെക്നോളജിയില്‍ ഡിപ്ലോമ അല്ലെങ്കില്‍ ബിഎസ്‌സി എംഎല്‍ടി. ശമ്പളം: 22200-48000. പ്രായപരിധി: 01/01/2025 ജനുവരി ഒന്നിന് 18-41 (നിയമാനുസൃത വയസ്സിളവ് അനുവദനീയം).
നിശ്ചിത യോഗ്യതയുള്ള മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി വിഭാഗത്തില്‍പ്പെട്ടവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, ഭിന്നശേഷി എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ അഞ്ചിനകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍നിന്ന് എന്‍ഒസി ഹാജരാക്കണം.


അപേക്ഷ ക്ഷണിച്ചു

ഐഎച്ച്ആര്‍ഡിക്ക് കീഴിലെ താമരശ്ശേരി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബിഎ ഇംഗ്ലീഷ്, ബികോം വിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ബിബിഎ, ബിസിഎ, ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് നാലുവര്‍ഷ ബിരുദ കോഴ്സുകളുടെ മൂന്നാം സെമസ്റ്ററില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 0495 2963244, 2223243, 8547005025.

Post a Comment

0 Comments