കാർ കടയുടെ പിറക് വശം ഇടിച്ച് യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.




 ഉള്ളിയേരി : ഉള്ളിയേരി ഭാഗത്ത് നിന്നും പേരാമ്പ്ര ഭാഗത്തേയ്ക്ക് പോവുകയായിരുന്ന വാഗണർ   കാറാണ് തെരുവത്ത് കടവ് കടയുടെ പിറക് വശംഇടിച്ചത്. ഇന്ന് കാലത്ത് കനത്ത ഒരു മഴയ്ക്ക് ശേഷം അമിത വേഗത്തിലെത്തിയ കാർ ഇവിടെ ഇടിക്കുകയായിരുന്നു. തൊട്ടടുത്ത് ഒരു കലുങ്കിലാണ് ഇടിക്കുന്നതെങ്കിൽ കാർ താഴ്ചയിലേയ്ക്ക് മറിയുമായിരുന്നു. രണ്ടാഴ്ച മുമ്പായിരുന്ന മറ്റൊരു കാർ താഴ്ചയിലേയ്ക്ക് മറിയാൻ പാകത്തിൽ ടയർ ചളിയിൽ പൂണ്ട് നിന്നത്. ഉള്ളിയേരി പേരാമ്പ്ര റൂട്ടിൽ വാഹനങ്ങളുടെ അമിത വേഗത കാരണം നാട്ടുകാർക്ക് റോഡിലൂടെ നടന്നു പോവാൻ പേടിയാണ്. ഒരു വർഷം മുൻപ് വരെ ഇവിടെ റോഡിൽ ഹമ്പ് ഉണ്ടായിരുന്നു.

Post a Comment

0 Comments