ഉള്ളിയേരി : ഉള്ളിയേരി പാലോറ ഹയർ സെക്കൻഡറി സ്കൂളിൻ്റെ 40 വർഷത്തിലേറെ പഴക്കമുള്ള പടുകൂറ്റൻ നെല്ലിമരം കനത്ത കാറ്റിലും, മഴയിലും കടപുഴകി വീണു. നെല്ലിമരത്തിനോട് ചേർന്ന 20 അടിയോളം ഉയരമുള്ള കൻ മതിലും ഇതോടൊപ്പം നിലംപൊത്തി. ഇന്നലെ രാത്രിയിലാണ് സംഭവം സ്കൂൾ തുറക്കാൻ ഒരാഴ്ചാ ബാക്കിയിരിക്കെയാണ് മരം വീണത്. തൊട്ടടുത്ത ഗ്രൗണ്ടിൽ ആരും ഇല്ലാത്തത് ഭാഗ്യം തുണച്ചു. ഒരു കാലത്ത് പൂർവ്വ വിദ്യാർത്ഥികൾ ഓമനിച്ച് വളർത്തിയ നെല്ലിമരം എന്നെന്നേയ്ക്കുമായി ഓർമ്മയായ്.
0 Comments