കോഴിക്കോട് : ഗാന്ധിയൻ മൂല്യങ്ങൾക്ക് പാഠപുസ്തകങ്ങളിൽ അയിത്തം കൽപിക്കരുതെന്നും ഗാന്ധിജിയുടെ ദർശനങ്ങൾ യുപി ഹൈസ്കൂൾ തലപാഠപുസ്തകങ്ങളിൽ കൂടുതലായി ഉൾക്കൊള്ളിക്കണമെന്നും ഗാന്ധി ഗൃഹത്തിൽ ചേർന്ന ഗാന്ധിദർശൻ അധ്യാപക യോഗം ആവശ്യപ്പെട്ടു. ഡോ.ആർസു അധ്യാപക യോഗം ഉദ്ഘാടനം ചെയ്തു. സത്യാനന്തരകാലം എന്ന് പുതിയ കാലത്തെ നിർവചിക്കരുതെന്നും, സത്യം അനിവാര്യമായ കാലമാണിതെന്ന് പുതുതലമുറയെ പഠിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ടി.ബാലകൃഷ്ണൻ അധ്യക്ഷനായി.യു.രാമചന്ദ്രൻ , കെ.സജിത് കുമാർ , പി.പി.ഉണ്ണികൃഷ്ണൻ,പി.പുരുഷോത്തൻ, പ്രസാദ് ചെറുവക്കാട് പി.ശിവാനന്ദൻ , കെ. ജയപ്രകാശ് എന്നിവർ സംസാരിച്ചു.
0 Comments