കരിയാത്തുംപാറ, കക്കയം ടൂറിസ്‌റ്റ് കേന്ദ്രങ്ങൾ അടച്ചു.




കൂരാച്ചൂണ്ട് : മഴ മുന്നറിയിപ്പിനെ തുടർന്ന് കലക്ടറുടെ നിർദേശാനുസരണം ടൂറിസം മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിലുള്ള കരിയാത്തുംപാറ, തോണിക്കടവ് ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് വിനോദ സഞ്ചാരി കൾക്ക് പ്രവേശനം ഇനി അറിയിപ്പ് ഉണ്ടാകുന്നതു വരെ നിരോധിച്ചതായി അധികൃതർ അറിയിച്ചു.കക്കയം ഡാം സൈറ്റ് മേഖലയിലെ വനം വകുപ്പിന്റെ ഇക്കോ ടൂറിസം സെൻ്റർ, കെഎസ്ഇബിയുടെ ഹൈഡൽ ടൂറിസം സെന്റർ എന്നിവിടങ്ങളിലേക്ക് ടൂറിസ്റ്റുകൾക്ക് പ്രവേശനം നിർത്തിവച്ചതായി അധികൃതർ അറിയിച്ചു.

Post a Comment

0 Comments