തിരുവനന്തപുരം:ഹയര്‍സെക്കണ്ടറി ഒന്നാം വര്‍ഷ പ്രവേശനത്തിനായുള്ള ട്രയല്‍ അലോട്ട്മെന്റ് ഇന്ന് വൈകീട്ട് 5 മണിക്ക് പ്രസിദ്ധീകരിക്കും.പ്രോസ്പെക്ടസ് മാനദണ്ഡങ്ങള്‍ അനുസരിച്ച് സാധുതയുള്ള അപേക്ഷകളും ഓപ്ഷനുകളുമാണ് അലോട്ടമെന്റിനായി പരിഗണിച്ചിട്ടുള്ളത്. ഹയര്‍സെക്കണ്ടറി അഡ്മിഷന് വെബ്സൈറ്റില്‍ പ്രവേശിച്ച് Candidate Login - SWS എന്നതിലൂടെ ലോഗിന്‍ ചെയ്ത് ക്യാന്‍ഡിഡേറ്റ് ലോഗിനിലെ Trial Results എന്ന ലിങ്കിലൂടെ അപേക്ഷകര്‍ക്ക് ട്രയല്‍ റിസള്‍ട്ട് പരിശോധിക്കാം.
ട്രയല്‍ റിസള്‍ട്ട് പരിശോധിക്കുന്നതിന് വേണ്ട സാങ്കേതിക സൗകര്യങ്ങള്‍ അപേക്ഷകര്‍ക്ക് വീടിനടുത്തുള്ള സര്‍ക്കാര്‍ / എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്കൂളുകളിലെ ഹെല്‍പ്പ് ഡെസ്കുകളില്‍ നിന്നും തേടാം. മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്കൂളുകളില്‍ പ്രവേശനത്തിന് അപേക്ഷിച്ചവരുടേയും ട്രയല്‍ അലോട്ട്മെന്റും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. അപേക്ഷകര്‍ക്ക് Candidate Login-MRS എന്നതിലൂടെ ലോഗിന്‍ ചെയ്ത് കാന്‍ഡിഡേറ്റ് ലോഗിനിലെ Trial Results എന്ന ലിങ്കിലൂടെ ട്രയല്‍ റിസള്‍ട്ട് പരിശോധിക്കാം.
തെറ്റായ വിവരങ്ങള്‍ നല്കി ലഭിക്കുന്ന അലോട്ടമെന്റ് റദ്ദാക്കപ്പെടും. അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്തുവാനുള്ള അവസാന അവസരമാണിത്. ഇത് സംബന്ധിച്ച് പ്രിന്‍സിപ്പല്‍മാര്‍ക്കുള്ള വിശദ നിര്‍ദ്ദേശങ്ങളും വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകര്‍ക്ക് ട്രയല്‍ അലോട്ടമെന്റ് റിസള്‍ട്ട് പരിശോധിക്കുന്നതിനും അപേക്ഷയില്‍ തിരുത്തലുകള്‍ / ഉള്‍പ്പെടുത്തലുകള്‍ എന്നിവ നടത്തുന്നതിനും വേണ്ട സാങ്കേതിക സഹായം സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി സ്കൂളുകളിലേയും ഹെല്പ് ഡെസ്കുകളിലൂടെ തേടാം.
0 Comments