നടുവണ്ണൂർ: സ്വകാര്യ ബസുകളുടെ മത്സരയോട്ടവും അമിത വേഗവും കാരണം കുറ്റ്യാടി – കോഴിക്കോട് റൂട്ടിൽ അപകടം പതിവാകുന്നു. കഴിഞ്ഞ തിങ്കളാഴ്‌ച രാവിലെ തെരുവത്ത് കടവ് പാലത്തിൽ ലീഫ് പൊട്ടി നിയന്ത്രണം വിട്ട ബസ് പാലത്തിൻ്റെ മതിലിൽ ഇടിച്ചു യാത്രക്കാരൻ മരിച്ചിരുന്നു.കാഞ്ഞിക്കാവിലെ നരിക്കോടൻകണ്ടി മീത്തൽ സുരേന്ദ്രനാണ് ഇടിയുടെ ആഘാതത്തിൽ ബസിൻ്റെ ഡോർ തുറന്നു റോഡിലേക്കു തെറിച്ചു വീണു മരിച്ചത്.
പ്രധാന ലീഫ് പൊട്ടിയ ബസ് ഒരു ഭാഗത്തേക്ക് ചെരിഞ്ഞാണ് പാലത്തിൽ ഇടിച്ചത്. നിറയെ യാത്രക്കാരുള്ള ബസ് പുഴയിലേക്ക് വീഴാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ബസിൻ്റെ അടിയിൽ നിന്നു വലിയ ശബ്‌ദം ഉണ്ടായ വിവരം യാത്രക്കാർ ജീവനക്കാരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും അതു ഗൗനിക്കാതെ യാത്ര തുടർന്നതാണെന്ന ആക്ഷേപമുണ്ട്.കഴിഞ്ഞ ദിവസം കുറ്റ്യാടി ചെറിയ കുമ്പളത്ത് സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് 15 യാത്രക്കാർക്ക് പരുക്കേറ്റിരുന്നു.
0 Comments