കൊയിലാണ്ടി: എംഡിഎംഎ യുമായി യുവാവ് പിടിയിൽ. പെരുവട്ടൂർ താറ്റു വയൽ ക്കുനി സന്തോഷിനെയാണ് 8.67 എംഡിഎംഎയുമായി പിടികൂടിയത്. പെരുവട്ടൂർ അമ്രമോളി കനാൽ
പരിസരം വെച്ച് വാഹന പരിശോധന നടത്തുമ്പാേൾ ഇയാളുടെ സ്കൂട്ടറിൽ ഉണ്ടായിരുന്ന ബാഗിന്റെ ഉള്ളിൽ നിന്നാണ് ലഹരി വസ്തു കണ്ടെത്തുന്നത്. കോഴിക്കോട് റൂറൽ എസ്പി ബൈജുവിൻ്റെ നിർദ്ദേശ പ്രകാരം ഡിവൈഎസ്പി ഹരിപ്രസാദ്, പോലീസ് ഇൻസ്പെക്ടർ ശ്രീലാൽ
ചന്ദ്രശേഖരൻ, എസ്ഐമാരായ
രാജീവൻ, രഞ്ജിത്ത്, അരുൺകുമാർ,
എഎസ്ഐ ബിജു വാണിയംകുളം, അനഘ, ഡ്രൈവർ ഗംഗേഷ്,
ഡാൻസാഫ് അംഗമായ ശോഭിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്
0 Comments