കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. പവന് ഇന്നൊരൊറ്റ ദിവസം കൊണ്ട് 1,320 രൂപയാണ് കുറഞ്ഞത്.ഇതോടെ മെയ് ആറിന് ശേഷം സ്വർണവില വീണ്ടും 72,000 ത്തിന് താഴെയെത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 71,040 രൂപയാണ്. സ്വർണവില കുറഞ്ഞത് വിവാഹ വിപണിയിടക്കം ഉപഭോക്താക്കള്‍ക്ക് ആശ്വാസകരമാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8885 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7320 രൂപയാണ്.
0 Comments