നന്മണ്ട: നന്മണ്ടയിലെ അശരണരായ ആളുകൾക്ക് താങ്ങുംതണലുമായി വിശക്കുന്നവർക്ക് ഒരുനേരത്തെ ഭക്ഷണം സൗജന്യമായി നൽകിക്കൊണ്ട് വിശപ്പുരഹിത നന്മണ്ട പദ്ധതി രണ്ടാം വർഷത്തിലേക്ക്.
ഈ പദ്ധതിക്കു പുറമേ തണൽ കുടുംബ സഹായ ചികിത്സാ പദ്ധതിയും ലഹരിമുക്ത നന്മണ്ട എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് യുവജനങ്ങൾക്കും വിദ്യാർഥികൾക്കുമായി ശ്രീ ഹരിശങ്കർ ചെയർമാനായ സ്പോർട്സ് അക്കാദമിയും പ്രവർത്തിച്ചുവരുന്നു. സർവോദയം ട്രസ്റ്റ് ചെയർമാൻ കെ.പി. മനോജ് കുമാർ രക്ഷാധികാരിയും ശ്രീകുമാർ തെക്കെടത്ത് ചെയർമാനുമായ കമ്മിറ്റിയാണ് ഈ സംരംഭത്തിന് നേതൃത്വം നൽകുന്നത്.
നന്മണ്ടയിലെ കുടുംബശ്രീ ഹോട്ടൽ, കൈരളി ഹോട്ടൽ, ശ്രീകൃഷ്ണ ഹോട്ടൽ എന്നിവരുടെ സഹായവും ഈ പദ്ധതി നടത്തിപ്പിനായി ലഭിക്കുന്നുണ്ട്. ബഹുജന സഹായത്തോടെ ട്രസ്റ്റ് രൂപവത്കരിച്ച് പ്രവർത്തനം വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകർ.
......................................................
0 Comments