തുരങ്ക പാത : കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൻ്റെ പച്ചക്കൊ ടിയായി.




മുക്കം:ആനക്കാംപൊയില്‍–കള്ളാടി–മേപ്പാടി തുരങ്കപാത കേരളത്തിന്റെ സ്വപ്‍ന പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു
കോഴിക്കോട്-വയനാട് നിർദിഷ്ട നാലുവരി തുരങ്കപാതയ്ക്ക് അനുമതി നൽകി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ വിദഗ്‌ധസമിതി. മെയ് 14–15 തീയതികളില്‍  നടന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ യോഗത്തിലാണ് ആനക്കാംപൊയില്‍ –കള്ളാടി–മേപ്പാടി തുരങ്ക പാതയുടെ പ്രവൃത്തി വ്യവസ്ഥകള്‍ പാലിച്ച്  കൊണ്ട് നടപ്പിലാക്കാനുള്ള ശിപാർശ നൽകിയത്.
പരിസ്ഥിതിയുമായി ബന്ധപ്പെട്ട സംസ്ഥാന വിദഗ്‌ധസമിതി മാർച്ചിൽ പദ്ധതിയ്ക്ക് അനുമതി നൽകിയിരുന്നു. ഈ നിർദേശങ്ങൾ അന്തിമമായി അംഗീകരിക്കേണ്ട സംസ്ഥാന പരിസ്ഥിയാഘാത വിലയിരുത്തൽ അതോറിറ്റി അംഗങ്ങളുടെ കാലാവധി അവസാനിച്ചിരുന്നു. ഇതോടെയാണ് കന്ദ്ര വിദഗ്‌ധസമിതിയുടെ പരിഗനയ്ക്കുവിട്ടത്. 60 ഉപാധികളോടെയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ വിദഗ്‌ധ  സമിതി അന്തിമ പാരിസ്ഥിതികാനുമതി നൽകിയത്. 

ഒരാഴ്ചക്കുള്ളിൽ ഇത് സംബന്ധിച്ച നോട്ടിഫിക്കേഷൻ പുറത്തിറങ്ങും.
ഇതോടെ കരാർ ഒപ്പിട്ട് തുരങ്ക പാതയുടെ പ്രവൃത്തി ആരംഭിക്കാനാവുമെന്നും പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രിയുമായി ആലോചിച്ച്‌ വൈകാതെ  നടത്തുമെന്നു ലിന്റോ ജോസഫ് എം എൽ എ അറിയിച്ചു.
തുരങ്ക പാതയുമായി ബന്ധപ്പെട്ട് അനുമതി നിഷേധിച്ചു എന്ന പേരിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയോടെ ഈ ആശങ്കകൾക്ക് വിരാമമാവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Post a Comment

0 Comments