കാർഷിക അറിവുകൾ.


 

വിളകള്‍ക്ക് നനയും തണലും - മരച്ചീനി, ചേന ,ഏലം, ചീര.


മരച്ചീനി, ചേന

കുംഭക്കപ്പയ്ക്ക് മഴ കിട്ടുന്നില്ലെങ്കിൽ നനയ്ക്കുക. ചേനയുടെ നടീൽ തുടരാം. കഴിഞ്ഞ മാസം നട്ട വിത്തുകൾ ഉണങ്ങിയിട്ടുണ്ടങ്കിൽ അവ മാറ്റി പകരം വിത്ത് നടണം. 

തടങ്ങളിൽ കരിയില പുത നൽകണം. കഴിയുമെങ്കിൽ 2-3 നന കൊടുക്കാം.

ഏലം.

വിളവെടുപ്പ് തീരുന്നു. പോളീബാഗ് നഴ്സറിക്കുള്ളിൽ ആവശ്യാനുസരണം നനയ്ക്കുക. കേടുപോക്കലിനും പുതുകൃഷിക്കും വേണ്ട തൈകൾ നടുന്നതിനുള്ള കുഴികൾ എടുക്കുക. 

നിലവിലുള്ള തോട്ടങ്ങളിൽ നന, പുതയിടീൽ, മണ്ണിടീൽ, നീർച്ചാലുകൾ വൃത്തിയാക്കൽ എന്നിവ ചെയ്യുക.```

ചീര

സെന്റിന് അഞ്ചു ഗ്രാം വിത്തു വേണം. വിത്തു പാകി തൈകൾ പറിച്ചു നടണം, അരുൺ, കണ്ണാറ ലോക്കൽ എന്ന ചുമന്ന ഇനങ്ങളും മോഹിനി എന്ന പച്ച ഇനവും നന്നായി വളരും. സെന്റിന് 100 കിലോഗ്രാം കാലിവളമോ കമ്പോസ്റ്റോ ചേർക്കണം.

കടപ്പാട് : ഓൺലൈൻ
*🦋അനൂപ് വേലൂർ*

Post a Comment

0 Comments