കൂടത്തായി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൂടത്തായി യൂണിറ്റ് കമ്മറ്റി വാർഷിക ജനറൽ ബോഡി യോഗവും ഈ വർഷം എസ്എസ്എൽസി- പ്ലസ്ടു വിജയിച്ച കുട്ടികൾക്ക് അവാർഡ് വിതരണവും നടത്തി.
കൂടത്തായി ഇവൻ്റേ യിൽ വെച്ച് നടന്ന പരിപാടി ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. കരുണാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് എ.കെ. കാദിരി ഹാജി അധ്യക്ഷനായി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് അമീർ മുഹമ്മദ് ഷാജി മുഖ്യാതിഥി ആയിരുന്നു. കൊടുവള്ളി മണ്ഡലം പ്രസിഡന്റ് എ.കെ. അബ്ദുള്ള ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കെ. മജീദ് ,കെ വി യൂസഫ്, പി.കെ. ഇബ്രാഹീം, പ്രതീഷ് പി.പി. എന്നിവർ സംസാരിച്ചു.
യൂണിറ്റ് ജന: സെക്രട്ടറി സത്താർ പുറായിൽ സ്വാഗതവും ട്രഷറർ ഇബ്രാഹീം വി.സി നന്ദിയും പറഞ്ഞു.
0 Comments