വടകര: രാജ്യത്തിന്റെയും ലോകത്തിന്റെയും വൈവിധ്യങ്ങള്‍ ഒരുമിച്ചുചേരാനുള്ള മാധ്യമമാണ് കലയെന്നുംകലയുള്ളിടത്ത് വിപത്തുകള്‍ ഉണ്ടാകില്ലെന്നും ഷാഫി പറമ്പില്‍ എംപി അഭിപ്രായപ്പെട്ടു. രാജീവ് ഗാന്ധി കള്‍ച്ചറല്‍ ഫോറവും സൗത്ത് ഏഷ്യന്‍ ഫ്രട്ടേണിറ്റിയും ചേര്‍ന്ന് ഓര്‍ക്കാട്ടേരിയില്‍ നടത്തുന്ന വടകരോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിയുടെ നീരാളിപ്പിടുത്തത്തില്‍പെട്ട സമൂഹത്തില്‍ കലയ്ക്കുവേണ്ടിയുള്ളകൂടിയിരിപ്പുകള്‍ പ്രതിരോധം തീര്‍ക്കും. വടകരോത്സവത്തിന് വരും വര്‍ഷങ്ങളില്‍ തുടര്‍ച്ചയുണ്ടാകുമെന്നും എംപി കൂട്ടിച്ചേര്‍ത്തു. കെ.കെ.രമ എംഎല്‍എ അധ്യക്ഷയായി. മുന്‍ ഡിജിപി ഋഷിരാജ് സിങ്, പാറക്കല്‍ അബ്ദുല്ല, എന്‍.വേണു, കോട്ടയില്‍ രാധാകൃഷ്ണന്‍, സൗത്ത് ഏഷ്യന്‍ ഫ്രട്ടേണിറ്റിയുടെ ദീപക് മാളവ്യ, ചിത്രസുകുമാരന്‍, ടി.പി.മിനിക, പി.ശ്രീജിത്ത്, ആയിഷ ഉമ്മര്‍, അഡ്വ.ഇ.നാരായണന്‍നായര്‍,കെ.ചന്ദ്രന്‍, ജഗദീഷ് പാലയാട് എന്നിവര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി ഓര്‍ക്കാട്ടേരിയില്‍ സാംസ്‌കാരിക ഏകതയാത്ര നടന്നു. ഇന്ന് മുതല്‍ മൂന്ന് ദിവസം രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും നേപ്പാള്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ള നൂറോളം പ്രതിഭകള്‍ കലാവിരുന്ന് അവതരിപ്പിക്കും.
0 Comments