രമേഷ് കാവിലിന് 2024ലെ കേരള സംഗീത നാടക അക്കാദമിയുടെ മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം.




കോഴിക്കോട്: പ്രശസ്ത ഗാനരചയിതാവും സാഹിത്യശില്പിയുമായ  രമേഷ് കാവിൽ 2024ലെ കേരള സംഗീത നാടക അക്കാദമിയുടെ മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം നേടി. കോഴിക്കോട് രംഗഭാഷയുടെ "മിഠായിത്തെരുവ്" എന്ന നാടകത്തിനായി രചിച്ച ഗാനങ്ങൾക്ക് നൽകിയതാണ് ഈ അംഗീകാരം. അഞ്ചാമതും ഈ അവാർഡ് നേടുന്നത്  സംസ്ഥാന ഗാനരചനാ രംഗത്തെ ഏറ്റവും കൂടുതൽ അക്കാദമി അവാർഡുകൾ നേടിയ വ്യക്തികളിൽ ഒരാളായി മാറുന്നു.

50-ലധികം സംസ്ഥാന തല പുരസ്കാരങ്ങൾ നേടിയ രമേഷ് കാവിൽ 2019-ൽ നാടക രചനയ്ക്കുള്ള സംഗീത നാടക അക്കാദമി പുരസ്കാരവും നേടിയിരുന്നു. 250-ഓളം നാടകങ്ങൾക്കും 20-ത്തോളം ചലച്ചിത്രങ്ങൾക്കും വേണ്ടി 2000-ത്തിലധികം ഗാനങ്ങൾ രചിച്ചിട്ടുള്ള അദ്ദേഹം, വിവിധ കലാരംഗങ്ങളിൽ തന്റേതായ മുദ്ര പതിപ്പിച്ചിട്ടുള്ള പ്രതിഭയാണ്.

സ്കൂൾ കലോത്സവങ്ങളിൽ ഒന്നാം സ്ഥാനങ്ങൾ നേടിയ നാടകങ്ങൾ, ഏകാഭിനയം, ലളിതഗാനം, കഥാപ്രസംഗം എന്നിവയ്ക്കും അദ്ദേഹമാണ് രചന നിർവഹിച്ചത്. സർവകലാശാലാ തലത്തിൽ രണ്ടുതവണ ദേശീയ തലത്തിൽ ഒന്നാമതെത്തിയ സംഘഗാനങ്ങൾക്കും  പാടവമുള്ള രചയിതാവായിരുന്നു.

 പാഠപുസ്തക സമിതി അംഗമായും, സംസ്ഥാന തല പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്. 5000-ത്തിലധികം വേദികളിൽ സാമൂഹിക-സാംസ്കാരിക വിഷയങ്ങളെക്കുറിച്ച് പ്രഭാഷണങ്ങൾ നടത്തുകയും, വൈക്കം മുഹമ്മദ് ബഷീർ സ്മാരക അക്കാദമിയുടെ സെക്രട്ടറി എന്ന നിലയിൽ കേരള സാംസ്കാരിക വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുകയും ചെയ്തു.

"പാതിര" എന്ന തന്റെ ആദ്യത്തെ നോവലിന് 2024-ലെ പൂർണ്ണ ഉറൂബ് അവാർഡ് ലഭിച്ചിട്ടുണ്ട്. കൂടാതെ "ഓലച്ചൂട്ട്" എന്ന അനുഭവക്കുറിപ്പുകളും, "ഉപ്പുതൊടുന്ന മലയാളം" എന്ന കുട്ടിക്കവിതാസമാഹാരവുമാണ് ഇദ്ദേഹം രചിച്ച മറ്റു പ്രധാന കൃതികൾ.മികച്ച പ്രഭാഷകൻ കൂടി ആണ്

 ഭാര്യ മിനി. ഗവേഷണ വിദ്യാർത്ഥിയായ രാഹുൽ എം. രമേശുംബി.എഡ് വിദ്യാർത്ഥിയായ ഋത്വിക്  എം. രമേശും മക്കളാണ്.

Post a Comment

0 Comments