എഴുത്തുകാരനും, റെഡ് കട്ടൻ കൊയിലാണ്ടിയുടെ പ്രവർത്തകനുമായ സുമിത്ത് കായലാട്ട് അന്തരിച്ചു.




 കൊയിലാണ്ടി:എഴുത്തുകാരനും സാംസ്കാരികപ്രവർത്തകനുമായ സുമിത്ത് കായലാട്ട് (46) അന്തരിച്ചു. കൊയിലാണ്ടി പബ്ലിക്ക് ലൈബ്രറിയിലെ ലൈബ്രേറിയനായി പ്രവർത്തിച്ചിരുന്നു.

റെഡ്കർട്ടൻ കൊയിലാണ്ടിയുടെ പ്രവർത്തകനായിരുന്നു. “കവിതയും സഹയാത്രികരും”എന്ന കൂട്ടായ്മയിലെ സജീവ അംഗമാണ്. അന്തരിച്ച നാടക പ്രവർത്തകനും നടനുമായ കായലാട്ട് രവീന്ദ്രന്റെ (കെ.പി എ.സി ) അനന്തിരവനാണ്. അച്ഛൻ: പരേതനായ ശ്രീധരൻ നമ്പ്യാർ. അമ്മ: പരേതയായ സൗമിനിയമ്മ. സഹോദരി: 
സുസ്മിത ജയപ്രകാശ്. സംസ്കാരം ഇന്ന് കാലത്ത് 8 മണിക്ക് വീട്ടുവളപ്പിൽ നടന്നു.

Post a Comment

0 Comments