കൂനഞ്ചേരി എൽ പി സ്കൂൾ പ്രവേശനോത്സവവും ലാബ് ഉദ്ഘാടനവും.




കൂനഞ്ചേരി: കൂനഞ്ചേരി എൽ പി സ്കൂൾ പ്രവേശനോത്സവവും നവീകരിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനവും പി ടി എ പ്രസിഡണ്ട് കെ.ടി അരവിന്ദന്റെ അധ്യക്ഷതയിൽ മിമിക്രി കലാകാരൻ കലാഭവൻ അമൃത് കുമാർ നിർവഹിച്ചു. ചടങ്ങിൽ മൂടമ്പത്ത് രാജൻ, ഷിബു കുമാർ, എ.കെ ഹസൻ, സൽമ നൗഫൽ, ഗീത എന്നിവർ ആശംസ പറഞ്ഞു. സ്കൂളിലെ പ്രധാന അധ്യാപിക കെ.സുമ സ്വാഗതവും സീനിയർ അസിസ്റ്റൻറ്  നിഖില ടീച്ചർ നന്ദിയും പറഞ്ഞു.

Post a Comment

0 Comments