കോഴിക്കോട്: കോവിഡ് കേസുകൾ വർദ്ധിച്ച സാഹചര്യത്തിൽ സർക്കാർ നിർദ്ദേശ പ്രകാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയിൽ മാസ്ക് ധരിക്കേണ്ടതാണ്. വാർഡുകളിലേക്കോ, ICU കളിലേക്കോ ഒരു കാരണവശാലും സന്ദർശനം അനുവദിക്കുന്നതല്ല. രോഗിയുടെ കൂടെ ഒരു ബൈസ്റ്റാൻഡറെ മാത്രമേ അനുവദിക്കുകയുള്ളൂ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശന ആവശ്യത്തിന് വരുന്നവരെ നിരുത്സാഹപ്പെടുത്തണമെന്നും, സർക്കാർ നിർദേശിച്ച നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിന് സഹകരിക്കണമെന്നും അഭ്യർത്ഥിക്കുന്നു.
0 Comments