മത്തൻ കൃഷി.
അടുക്കളത്തോട്ടത്തിലെ ടു ഇൻ വൺ എന്ന് വിളിക്കാവുന്ന പടർന്നു വളരുന്ന പച്ചക്കറി ഇനത്തിലെ വിളയാണ് മത്തൻ. കായ് മാത്രമല്ല ഇതിൻറെ ഇലയും തോരൻ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്താറുണ്ട്. സാധാരണഗതിയിൽ ഇതിൻറെ കൃഷിക്ക് വേണ്ടി തെരഞ്ഞെടുക്കാവുന്ന മാസങ്ങൾ ഏപ്രിൽ- ജൂൺ, ജൂൺ- ആഗസ്റ്റ്, സെപ്റ്റംബർ - ഡിസംബർ കാലയളവാണ്.
എന്നാൽ കാലാവസ്ഥയിലെ മാറ്റങ്ങൾ കൊണ്ട് പലരും ഈ മാസങ്ങളിലും മത്തൻ കൃഷി ഇറക്കുന്നുണ്ട്. നട്ട് 120 ദിവസം കഴിയുമ്പോൾ വിളവെടുക്കാൻ പാകമാകുന്നു. ധാരാളം പോഷക മൂല്യങ്ങൾ ഉള്ള മത്തൻ അടുക്കളത്തോട്ടത്തിൽ നട്ടുപിടിപ്പിക്കുന്നത് വളരെ അത്യന്താപേക്ഷിതമാണ്.```
കൃഷി രീതികൾ.
രണ്ടടി വലിപ്പവും രണ്ടടി ആഴവുമുള്ള കുഴികളെടുത്ത് കൃഷി ആരംഭിക്കാം. 50 കിലോ ചാണകമോ കമ്പോസ്റ്റോ മേൽമണ്ണുമായി ചേർത്ത് കുഴികൾ ഇടുക. നാലോ അഞ്ചോ വിത്ത് ഒരു കുഴിയിൽ ഇടാം. മുളച്ചു രണ്ടാഴ്ചയ്ക്കുശേഷം തടത്തിൽ ആരോഗ്യമുള്ള രണ്ട് തൈകൾ മാത്രം നിലനിർത്തിയാൽ മതി.
ചെടികൾ തമ്മിൽ രണ്ടുമീറ്റർ അകലവും വരികൾ തമ്മിൽ നാലര മീറ്റർ അകലം പാലിക്കണം. ഇങ്ങനെ ചെയ്യുന്ന പക്ഷം തറയിൽ നന്നായി പടർന്നു വളരാൻ സാധിക്കും. കൃഷിയിടത്തിൽ എപ്പോഴും കളകൾ വരാതെ ശ്രദ്ധിക്കണം. ഈ മാസങ്ങളിൽ കൃഷി ഇറക്കുമ്പോൾ പുത ഇട്ടുകൊടുക്കുന്നത് നല്ലതാണ്.
പച്ചില ചെടികൾ, വൈക്കോൽ തുടങ്ങിയവ ഇട്ടു കൊടുക്കുന്നതാണ് നല്ലത്. മത്തൻ കൃഷിയിൽ മേൽവളമായി ചാണകമോ കമ്പോസ്റ്റോ 30 കിലോ വീതം അല്ലെങ്കിൽ മണ്ണിര കമ്പോസ്റ്റ് 15 കിലോ വീതം രണ്ടു പ്രാവശ്യമായി വള്ളി വീശുമ്പോഴും പൂവ് ഇടുമ്പോഴും നൽകിയാൽ വിളകളിൽ നിന്ന് ധാരാളം കായ്ഫലം ലഭിക്കും.
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
വേനൽക്കാലത്ത് നല്ല രീതിയിൽ നനച്ചുകൊടുക്കണം. പൂവും കായും വന്നതിനുശേഷം ഒന്നിടവിട്ട് നനയ്ക്കുന്നതാണ് നല്ലത്. കായ് വന്നതിനുശേഷം ഇവ വലിപ്പം വെച്ച് തുടങ്ങുമ്പോൾ ധാരാളം രോഗങ്ങൾ വരാറുണ്ട്. അതുകൊണ്ട് കായ്കൾക്ക് സംരക്ഷണം നൽകണം.
കടപ്പാട്:ഓൺലൈൻ
അനൂപ് വേലൂർ.
0 Comments