പുത്തഞ്ചേരിയില്‍ കാട്ടുപന്നി ആക്രമണത്തിൽ രണ്ടുപേര്‍ക്ക് പരിക്ക്.




ഉള്ളിയേരി: പുത്തഞ്ചേരിയിൽ കാട്ടുപന്നിയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. റിട്ട.മിലിട്ടറി ഉദ്യോഗസ്ഥന്‍ ചേരിയയില്‍ ശ്രീധരന്‍, ശ്രീഹരിയില്‍ ബാലന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസങ്ങളിലാണ് ഇവര്‍ക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്.

വീട്ടില്‍നിന്നും പാല്‍ വാങ്ങാനായി പോവുന്നതിനിടെയാണ് ശ്രീധരനെ കാട്ടുപന്നി ആക്രമിച്ചത്. കാലിന് ഗുരുതരമായി പരിക്കേറ്റ ശ്രീധരന്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം വീട്ടില്‍ വിശ്രമത്തിലാണ്. ബാലകൃഷ്ണനെയും പാൽ വാങ്ങാനായി പോവുമ്പോഴായിരുന്നു കാട്ടുപന്നി അക്രമിച്ചത്. പ്രദേശത്ത് കാട്ടുപന്നികളെ കാണാറുണ്ടെങ്കിലും ആക്രമണം ആദ്യമായിട്ടാണെന്ന് വാര്‍ഡ് മെമ്പര്‍ സി.അജിത പറഞ്ഞു.

Post a Comment

0 Comments