ഗ്രാമിന് 10,110 രൂപ; എക്കാലത്തെയും ഉയർന്ന വില നിലവാരത്തിൽ സ്വർണം.




കൊച്ചി: സ്വർണ്ണവില ഗ്രാമിന് 10000 രൂപ കടന്നു. ഇന്ന് ഗ്രാമിന് 125 രൂപ വർദ്ധിച്ച് 10110 രൂപയും, 1000 രൂപ വർദ്ധിച്ച്  പവന് 80880 രൂപയുമായി. എക്കാലത്തെയും ഉയർന്ന വില നിലവാരത്തിൽ ആണ് ഇന്ന് സ്വർണ്ണവില.24 കാരറ്റ് സ്വർണത്തിന് കിലോഗ്രാം ബാങ്ക് നിരക്ക് ഒരു കോടി 15 ലക്ഷം രൂപയായിട്ടുണ്ട് . ഇന്നലെ രാവിലെ സ്വർണ്ണവില ഗ്രാമിന് 10 രൂപ കുറയുകയും, ഉച്ചയ്ക്കുശേഷം 50 രൂപ വർദ്ധിക്കുകയുമാണ് ഉണ്ടായത്.2022 ഡിസംബർ 29ന് 5005 രൂപ ഗ്രാമിനും, 40040 രൂപ പവനും വിലയായിരുന്നു.

Post a Comment

0 Comments