വിദേശ വാർത്തകൾ.





📎
ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇസ്റാഈൽ ആക്രമണം. ദോഹയിൽ വിവിധയിടങ്ങളിൽ ഉഗ്ര സ്ഫോടന ശബ്ദം കേട്ടതിന് പിന്നാലെ ആക്രമണം സ്ഥിരീകരിച്ച് ഇസ്റാഈൽ രംഗത്ത് വരികയായിരുന്നു. മുതിർന്ന ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് തങ്ങൾ നടത്തിയ ആക്രമണമാണിതെന്ന് ഇസ്റാഈൽ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി അറിയിച്ചു. ഗസ്സയിൽ വെടിനിർത്തൽ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് ഹമാസ് പ്രതിനിധി സംഘം ദോഹയിൽ ചർച്ചകൾ നടത്തുന്നതിനിടെയാണ് സംഭവം.

📎
‘ജെൻ സി’ പ്ര​ക്ഷോ​ഭ​ത്തെ തുടർന്ന് ആഭ്യന്തര സംഘർഷം രൂക്ഷമായ നേപ്പാളിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് സ്ഥിതിഗതികൾ ശാന്തമാകുന്നതുവരെ അങ്ങോട്ടുള്ള യാത്ര മാറ്റിവെക്കണമെന്ന് ഇന്ത്യൻ പൗരന്മാരോട് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. നേപ്പാളിലുള്ള ഇന്ത്യൻ പൗരന്മാർ നിലവിൽ താമസിക്കുന്നയിടങ്ങളിൽ തന്നെ തുടരണമെന്നും തെരുവുകളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും അതീവ ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. നേപ്പാൾ അധികൃതരിൽ നിന്നും കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയിൽ നിന്നുമുള്ള സുരക്ഷാ ഉപദേശങ്ങൾ പാലിക്കണമെന്നും എന്തെങ്കിലും സഹായം ആവശ്യമുള്ളവർ കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയെ ഫോൺ വഴി ബന്ധപ്പെടണമെന്നും വിദേശ മന്ത്രാലയം നിർദേശിച്ചു. ‪+977 - 980 860 2881‬, ‪+977–981 032 6134 ഇരു നമ്പറുകളിലും വാട്സ് ആപ് വഴിയും വിളിക്കാമെന്നും മന്ത്രാലയം അറിയിച്ചു. സെ​പ്റ്റം​ബ​ർ നാ​ലി​നാ​ണ് ഫേ​സ്ബു​ക്ക്, വാ​ട്സ്ആ​പ്, എ​ക്സ് എ​ന്നി​വ​യു​ൾ​പ്പെ​ടെ 26 സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ സ​ർ​ക്കാ​ർ നി​​രോ​ധി​ച്ച​തിന് പിന്നാലെ തിങ്കളാഴ്ചയാണ് നേപ്പാളിൽ ‘ജെൻ സി’ പ്ര​ക്ഷോ​ഭം പൊട്ടിപ്പുറപ്പെട്ടത്.

Post a Comment

0 Comments