അത്തോളി:കാരുണ്യത്തിന്റെ കൈത്താങ്ങുമായി അഞ്ചാം വർഷത്തിലേക്ക് പ്രവേശിക്കുന്ന സേവാഭാരതി അത്തോളി യൂനിറ്റ് ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലും അർഹതപ്പെട്ടവർക്ക് പ്രാതിനിധ്യംഉറപ്പാക്കി തിരുവോണ ഭക്ഷണ കിറ്റ് വിതരണം ചെയ്തതായി ഭാരവാഹികൾ അറിയിച്ചു.
ആരോഗ്യം, വിദ്യാഭ്യാസം, ആപത് സേവ, സാമാജികം, സ്വാവലംബൻ എന്നീ ആയാമങ്ങളുടെ 2025 - 2026 വർഷത്തെ പ്രവർത്തന പദ്ധതിയുടെ ഭാഗമായി "സാമാജിക"ത്തിന്റെ പ്രവർത്തനത്തിന് തുടക്കം കുറിച്ചു.
പരിവാർ പ്രസ്ഥാനങ്ങളുടെ സഹകാരി പി.ലോഹിതാക്ഷൻ മാസ്റ്റർ (വീടുകളിൽ എത്തിക്കാൻ സേവാ പ്രവർത്തകൻ സന്തോഷിന് നൽകി )ഉൽഘാടനം നിർവ്വഹിച്ചു.ചടങ്ങിൽ രക്ഷാധികാരി രവീന്ദ്രൻ സി.കെ, സെക്രട്ടറിമാരായ ശ്രീജിത്ത്, വിശ്വൻ ആരോമ , ട്രഷറർ ഷാജി കോളിയോ ട്ട്,വൈ. പ്രസിഡന്റ് രവീന്ദ്രൻ എം. കെ, കൃഷ്ണൻ മണാട്ട് , വിവിധ ആയാമങ്ങളുടെ സംയോജകരായ മോഹനൻ കോഴിക്കോട്ടയിൽ, ബൈജുനാഥ്, സുധാകരൻ ആനപ്പാരി തുടങ്ങി സേവാ പ്രവർത്തകരായ ഷിബു എ കെ , രാജീവൻ കെ.കെ, സജിത്ത് വി.കെ, അശോകൻ കോട്ടയിൽ . ഗണേശൻ വേളൂർ, സന്തോഷ് എന്നിവർ പങ്കെടുത്തു. കിറ്റുകൾ യഥാസമയം സേവാ പ്രവർത്തകർ എല്ലാ വീടുകളിലും എത്തിച്ചു നൽകി.

0 Comments