ശബരിമല മേല്‍ശാന്തി നറുക്കെടുപ്പ് ഈ മാസം 18 ന്.




പത്തനംതിട്ട : ശബരിമല മേല്‍ശാന്തി നറുക്കെടുപ്പ് ഈ മാസം 18 ന് നടക്കും. ചുരുക്കപട്ടികയിലുള്ളത് ശബരിമല മേല്‍ശാന്തി 14 പേരും മാളികപ്പുറം മേല്‍ശാന്തി 13 പേരുമാണ്. നറുക്കെടുപ്പിന് ഹൈക്കോടതി മാര്‍ഗ്ഗരേഖ പുറപ്പെടുവിച്ചു. മാര്‍ഗരേഖ പ്രകാരം നറുക്കെടുപ്പ് സമയത്ത് 4 പേരെ മാത്രമേ സോപാനത്ത് അനുവദിക്കുകയുള്ളു.

ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍, ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍,ദേവസ്വം കമ്മീഷണര്‍, ഹൈക്കോടതി നിരീക്ഷകന്‍ എന്നിവരെയാണ് അനുവദിക്കുക. അതേസമയം ശബരിമല ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണം പൂശല്‍ വിവാദത്തില്‍ വിജിലന്‍സിന്റെ നിര്‍ണായക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പൊലീസില്‍ പരാതി നല്‍കി. . സ്വര്‍ണ്ണ തട്ടിപ്പില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്കാണ് ദേവസ്വം കമ്മീഷണര്‍ ബി. സുനില്‍കുമാര്‍ പരാതി നല്‍കിയത്

Post a Comment

0 Comments