കച്ചോലം.



കാർഷിക അറിവുകൾ




ആമുഖം.

വളക്കൂറുള്ളതും നീര്വാര്ച്ച ഉള്ളതുമായ മണ്ണാണ് കച്ചോലത്തിനു ഉത്തമം

വേരിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന എണ്ണ പെർഫ്യൂംസ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നു

കിഴങ്ങിൽനിന്നും  ഇലയിൽ നിന്നും വേർതിരിച്ചെടുക്കുന്ന പദാർത്ഥം പൗഡറിലും കോസ്‌മെറ്റിക് ഉല്പന്നങ്ങളിലും പെർഫ്യൂംസ് ആയിട്ടു ഉപയോഗിക്കുന്നു.

ഇനങ്ങൾ.

രജനി കസ്തുരി :ഒരു ഹെക്ടരില്‍ 2   ടണ്ണ്‍ ഉണങ്ങിയ കിഴങ്ങ് ഉല്‍പ്പാധിപ്പികും.
 
നടീൽ വസ്തു.

മുള വന്ന കിഴങ്ങാണ് നടാനുപയോഗിക്കുന്നത്‌.

നടീൽ കാലം.

മെയ് മാസത്തിലാണ് നടുന്നത്.

നിലം ഒരുക്കൽ.

മാർച്ചു മാസത്തിൽ നിലം ഉഴുത് നിരപ്പാക്കുക .

ഏപ്രിൽ ലഭിക്കുന്ന ആദ്യ മഴയിൽ ഒരു മീറ്റർ വീതിയിലും 25  cm  ഉയരത്തിലുമുള്ള വരമ്പുകൾ എടുക്കുക 

വരമ്പുകൾ തമ്മിൽ 40  cm  അകലം പാലിക്കേണ്ടതായിട്ടുണ്ട്.
 

നടീൽ രീതി.

ഹെക്ടറിലേക്ക് നടാൻ ഏകദേശം 700  മുതൽ 800  കിലോ കിഴങ്ങു വേണ്ടി വരും.

നേരത്തെ തയ്യാറാക്കിയ വരമ്പുകളിൽ 4-5 cm  താഴ്ചയിൽ കുഴികൾ എടുത്തു മുകുളം മുകളിലേക്ക് നില്കും വിധം വിത്ത് പാകാവുന്നതാണ് .

വിത്തുകള്‍ തമ്മില്‍ 20 cm അകലം പാലിക്കുക.

പുതയിടീൽ.

നടീലിനു ശേഷം ഉണങ്ങിയതോ പച്ചയോ ആയ ഇലകൾ(15t /Ha ) കൊണ്ട് പുതയിടുക.

വളപ്രയോഗം.

അടിവളമായി FYM  /കമ്പോസ്റ്റ് (20t /ha ) നൽകുക .

മേൽവളമായി  N, P2O5 and K2O @ 50, 50 and 50 kg/ha എന്ന തോതിൽ രണ്ടു തവണ നൽകണം ഒന്ന് ആദ്യത്തെ കള പറിച്ചതിനു ശേഷവും ( നട്ട്‌ 45  ദിവസം കഴിഞ്ഞു ) പിന്നെ രണ്ടാമത്തെ കള പറിച്ചതിനു ശേഷവും( നട്ട് 90  ദിവസം കഴിഞ്ഞു ).
 

കളനശീകരണം.

നട്ട് ആദ്യത്തെ 45  ദിവസത്തിന് ശേഷവും 90  ദിവസത്തിന് ശേഷവും കള പറിച്ചു കളയേണ്ടതാണ് .

ചെടി വളർന്നു വരുന്നതോടു കൂടി കളനശീകരണം ആവശ്യമായി വരുന്നില്ല.

വിളവെടുപ്പ്.

9 ആം മാസത്തിൽ വിളവെടുക്കാവുന്നതാണ് .

ഇലകൾ ഉണങ്ങുന്നതാണ് വിളവെടുക്കാനായി എന്നതിന്റെ സൂചകം.

സംസ്കരണം

നാട്ടു 9 മാസം കഴിഞ്ഞു വിളവെടുക്കാവുന്നതാണ് .ഇലകൾ ഉണങ്ങി വരുന്നതാണ് സൂചകം .

കിഴങ്ങുകൾക്കു കേടു വരാതെ പറിച്ചെടുത്തു നന്നായി കഴുകി വട്ടത്തിൽ ഒരേ കനത്തിൽ മുറിച്ചെടുക്കുക .(കിഴങ്ങിന്റെ അറ്റം വേറെ തന്നെ  മുറിച്ച ഉണങ്ങി  എടുക്കുക ).ഇങ്ങനെ മുറിച്ചെടുത്ത കിഴങ്ങു 4  ദിവസം വെയിലത്തിട്ടു ഉണങ്ങി എടുക്കുക .അതിനു ശേഷം ഒരു രാത്രി കൂന കൂട്ടി ഇടുക.പിറ്റേന്ന് ഒന്നുകൂടി വെയിലിൽ ഉണങ്ങിയ ശേഷം വിൽക്കാവുന്നതാണ്.

കടപ്പാട് : ഓൺലൈൻ

അനൂപ് വേലൂർ.

Post a Comment

0 Comments