ബംഗളൂരു: ബംഗളൂരു-എറണാകുളം പാതയിൽ വന്ദേഭാരത് എത്തുന്നതോടെ മലയാളികൾക്ക് ഏറെ ആശ്വാസകരമാകും. നിലവിൽ നാട്ടിലേക്ക് ചുരുക്കം ചില ട്രെയിനുകളാണ് സർവിസ് നടത്തുന്നത്. യാത്ര സമയം ഏകദേശം 12 മണിക്കൂർ ആയതിനാൽ മിക്കവരും സ്വകാര്യ ബസുകളെയാണ് ആശ്രയിക്കുന്നത്. ഉത്സവ സീസണുകളിലും വാരാന്ത്യത്തിലും സ്വകാര്യ ബസുകൾ കൊള്ളലാഭം കൊയ്യുന്നു. പുതിയ ട്രെയിൻ വരുന്നതോടെ യാത്ര സമയം ഒമ്പത് മണിക്കൂറായി ചുരുങ്ങും. തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, കൃഷ്ണ രാജപുരം എന്നിവിടങ്ങളിൽ സ്റ്റോപ് അനുവദിക്കും. ട്രെയിൻ രാവിലെ അഞ്ചിന് ബംഗളൂരുവിൽനിന്ന് പുറപ്പെട്ട് ഉച്ചക്ക് രണ്ടോടെ എറണാകുളത്ത് എത്തും. തിരികെ രാത്രി 11ഓടെ ബംഗളൂരുവിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബംഗളൂരു എറണാകുളം പാതയിൽ സെമി ഹൈ സ്പീഡ് ട്രെയിൻ വേണമെന്നത് കാലങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ്.
0 Comments