അതിദാരിദ്ര്യം മാത്രമെ മാറുന്നുള്ളു, ദാരിദ്ര്യം മാറിയിട്ടില്ല: അതാണ് വെല്ലുവിളി: മമ്മൂട്ടി.




തിരുവനന്തപുരം :
അതിദാരിദ്ര്യം മാത്രമെ മാറുന്നുള്ളു, ദാരിദ്ര്യം മാറിയിട്ടില്ലെന്നു നടന്‍ മമ്മൂട്ടി. സാമൂഹ്യജീവിതം വികസിക്കണം. മുഖ്യമന്ത്രിയുടെ മുന്നിലുള്ള വലിയ വെല്ലുവിളി അതാണ്'. രാജപാതകളും കെട്ടിടങ്ങളും മാത്രമല്ല വികസനം. ദാരിദ്ര്യം തുടച്ചുമാറ്റിയാലെ വികസനം സാധ്യമാകൂ. വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം. എട്ടു മാസത്തിനുശേഷമാണ് പൊതുവേദിയിൽ എത്തുന്നത്, സന്തോഷം. കേരളം എന്നെക്കാൾ ചെറുപ്പമാണ്. സാഹോദര്യവും സാമൂഹിക ബോധവുമാണ് കേരളത്തിന്റെ നേട്ടങ്ങളുടെ അടിസ്ഥാനം. മാസങ്ങൾക്ക് ശേഷം വന്നപ്പോൾ കണ്ണഞ്ചിപ്പിക്കുന്ന വികസനം കണ്ടു. ഭരണ സംവിധാനത്തിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസം അവർ നിറവേറ്റുമെന്നും മമ്മൂട്ടി പറഞ്ഞു. അതിദാരിദ്ര്യ നിർമാർജന പദ്ധതി റിപ്പോർട്ട്  മുഖ്യമന്ത്രി മമ്മൂട്ടിക്ക് കൈമാറി പ്രകാശനം ചെയ്തു. 

Post a Comment

0 Comments