23.11.2025
താമരശ്ശേരി/വയനാട്: ചുരത്തിൽ വാഹനബാഹുല്യം കാരണം ഗതാഗത തടസം രൂക്ഷമായി തുടരുന്നുണ്ട്.
ചുരം ഇറങ്ങുന്ന വാഹനനിര വൈത്തിരി വരെ ഉണ്ടെന്നാണ് അറിയാൻ സാധിച്ചത്.
ചുരം രണ്ടാം വളവ് മുതൽ മുകളിലേക്കും വരെ പതിയെ ആണ് വാഹനങ്ങൾ നീങ്ങുന്നത്.
ശക്തമായ മഴയും പെയ്യുന്നുണ്ട് ചുരത്തിൽ.
ഗതാഗത കുരുക്കിനിടയിലൂടെ ചില ഡ്രൈവർമാർ ലൈൻ ട്രാഫിക് നിയന്ത്രങ്ങൾ പാലിക്കാതെ വാഹനം ഓടിച്ച് കുരുക്ക് രൂക്ഷമാക്കുന്നുണ്ട്.
മാന്യ ഡ്രൈവർമാർ നിയന്ത്രണങ്ങൾ പാലിച്ചു മാത്രം വാഹനം ഓടിക്കാൻ ശ്രദ്ധിക്കുക.
0 Comments