ന്യൂനപക്ഷ വിദ്യാർത്ഥി സ്കോളർഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എൽ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചാണ്, ആലുവ സ്വദേശി വിഎം അൻവർ സാദത്ത് സമർപ്പിച്ച ഹർജി പരിഗണിക്കുന്നത്.ന്യൂനപക്ഷ സ്കോളർഷിപ്പിലെ 80 ശതമാനം മുസ്ലിമുകൾക്കും, 20 ശതമാനം ക്രിസ്ത്യാനികൾക്കും എന്ന അനുപാതമാണ് ഹൈക്കോടതി റദ്ദാക്കിയത്.
0 Comments