സംസ്ഥാനത്തെ എസ്എസ്എല്‍സി, പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷകള്‍ . എഴുത്തു പരീക്ഷയ്ക്കു ശേഷം. പത്ത്, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസ് വിദ്യാര്‍ത്ഥികളുടെ ഓഫ് ലൈന്‍ ക്ലാസുകള്‍ തുടരുമെന്ന് വിദ്യഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. പൊതുപരീക്ഷയ്ക്ക് 60 ശതമാനം ഫോക്കസ് ഏരിയയില്‍നിന്നാണ് 70 ശതമാനം ചോദ്യങ്ങളുണ്ടാകുക. ഓണ്‍ലൈന്‍ ക്ലാസുകളില്‍ ഹാജര്‍ നിര്‍ബന്ധമാക്കും. ഒന്‍പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് വിപുലമാക്കും. ഏഴാം ക്ലാസ്വരെ വിക്ടേഴ്സ് ചാനലില്‍ ഡിജിറ്റല്‍ ക്ലാസ് ഉണ്ടാകും. മറ്റുള്ളവര്‍ക്ക് ജിസ്യൂട്ട് വഴിയാണ് ഓണ്‍ലൈന്‍ ക്ലാസ്. ഹയര്‍സെക്കണ്ടറി ഇംപ്രൂവ്മെന്റ പരീക്ഷകള്‍ ഈ മാസം 29 ന് നടക്കും. കൊവിഡ് ബാധിതര്‍ക്കു പരീക്ഷയ്ക്കു പ്രത്യേക സംവിധാനം ഒരുക്കും.
0 Comments