കോവിഡ് വ്യാപന സാഹചര്യം വിലയിരുത്തുന്നതിനും നിയന്ത്രണങ്ങളിൽ പുനരാലോചനക്കുമായി തിങ്കളാഴ്ച അവലോകന യോഗം. രണ്ടു ഞായറാഴ്ചകളിൽ പ്രഖ്യാപിച്ചിരുന്ന ലോക്ഡൗൺ സമാന നിയന്ത്രണം ഈ ആഴ്ചയോടെ അവസാനിച്ചിരുന്നു. ഞായറാഴ്ച നിയന്ത്രണം ഫലപ്രദമായിരുന്നോ എന്നും തുടരണോ എന്നും യോഗം ചർച്ച ചെയ്യും. ആശുപത്രികളിൽ പ്രവേശിക്കുന്നവരുടെ എണ്ണം അടിസ്ഥാനപ്പെടുത്തി ജില്ല തിരിച്ചാണ് നിലവിലെ നിയന്ത്രണം. ഇതും വിലയിരുത്തും.
0 Comments