Header Ads Widget

Responsive Advertisement

ഒന്നാം വാർഷികത്തിൽ 75 പുതിയ സ്കൂൾ കെട്ടിടങ്ങൾ മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും.


 
രണ്ടാം പിണറായി സർക്കാരിന്‍റെ ഒന്നാം വാ‍ർഷികാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് 75 പുതിയ സ്കൂൾ കെട്ടിടങ്ങൾ നാടിന് സമർപ്പിക്കുന്നു. ഇന്ന് വൈകിട്ട് മൂന്നരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് പുതിയ സ്കൂൾ കെട്ടിടങ്ങൾ നാടിന് സമർപ്പിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്യുക.
ഒന്നാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ചു നടക്കുന്ന നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 75 സ്കൂള്‍ കെട്ടിടങ്ങളാണ് നാടിനു സമർപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. കിഫ്ബിയിൽ നിന്നും 5 കോടി രൂപ ചെലവഴിച്ചു നിർമ്മിച്ച 9 സ്കൂള്‍ കെട്ടിടങ്ങളും 3 കോടി ചെലവഴിച്ചു നിർമ്മിച്ച 16 സ്കൂള്‍ കെട്ടിടങ്ങളും ഒരു കോടി ചെലവഴിച്ച 15 സ്കൂള്‍ കെട്ടിടങ്ങളും ഇതിൽ ഉൾപ്പെടുന്നു. ബാക്കി 35 സ്കൂൾ കെട്ടിടങ്ങൾ പ്ലാൻ ഫണ്ടും എം എൽ എ ഫണ്ടും എസ് എസ് കെ ഫണ്ടും ഉപയോഗിച്ചാണ് നിർമ്മിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Post a Comment

0 Comments