വാട്സ് ആപ്പിൽ അംഗങ്ങളുടെ സന്ദേശങ്ങൾ നിയന്ത്രിക്കാൻ ഗ്രൂപ്പ് അഡ്മിൻമാർക്ക് സൗകര്യം





അംഗങ്ങളുടെ സന്ദേശങ്ങൾ നിയന്ത്രിക്കാൻ ഗ്രൂപ്പ് അഡ്മിൻമാർക്ക് സൗകര്യം നൽകുന്ന അപ്‌ഡേറ്റ് കൂടുതൽ ശക്തമാക്കാനൊരുങ്ങി വാട്‌സ്ആപ്പ്. വ്യാജവാർത്തകൾ തടയുകയാണ് ഇതിന്റെ ലക്ഷ്യം.

ഗ്രൂപ്പിലെ അംഗങ്ങൾ അയക്കുന്ന സന്ദേശങ്ങൾ അഡ്മിൻമാർക്ക് മായ്ച്ചുകളയാൻ സാധിക്കുന്ന ബീറ്റ ഫീച്ചർ കഴിഞ്ഞ ഡിസംബറിലാണ് വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്. 'ഡിലീറ്റ് ഫോർ എവരിവൺ' എന്ന ഓപ്ഷന് സമാനമായതാണിത്. കൂടാതെ സ്ഥിരീകരണ സന്ദേശവും ഫീച്ചറിനെക്കുറിച്ചുള്ള വിശദീകരണവും ലഭ്യമാവും.

Post a Comment

0 Comments