Header Ads Widget

Responsive Advertisement

വാർത്തകൾ.





♾️
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒഴികെ മറ്റ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള-കർണാടക-ലക്ഷദ്വീപ്- തീരങ്ങളിൽ 28ാം തീയതി വരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

♾️
വൈദ്യുതി നിരക്ക് ഇന്ന് മുതൽ കൂടും. പുതിയ നിരക്ക് റെഗുലേറ്ററി കമ്മീഷൻ ഇന്ന് ഉച്ചയ്ക്ക് പ്രഖ്യാപിക്കുമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി പാലക്കാട് പറഞ്ഞു. വർധനയുടെ തോത് അറിയില്ല. വരവും ചെലവും കണക്കാക്കിയുള്ള വർധന ആണ് ആവശ്യപ്പെട്ടത്. നിരക്ക് തീരുമാനിക്കാനുള്ള അധികാരം വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണെന്നും മന്ത്രി പറഞ്ഞു. വലിയ വർധന ഉണ്ടാകില്ല. പരമാവധി കുറഞ്ഞ തോതിലുള്ള നിരക്ക് വർധനയാണ്ആഗ്രഹിക്കുന്നതെന്നും കെ.കൃഷ്ണൻകുട്ടി വ്യക്തമാക്കി.

♾️
പഠന സമയത്തു കുട്ടികളെ മറ്റൊരു പരിപാടികൾക്കും പങ്കെടുപ്പിക്കാൻ അനുവദിക്കില്ലെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തളിർ സ്‌കോളർഷിപ്പ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ സ്‌കൂൾ ലൈബ്രറികളിലേക്കു 10 കോടിയുടെ പുസ്തകങ്ങൾ സർക്കാർ വിതരണം ചെയ്തതായി മന്ത്രി ചൂണ്ടിക്കാട്ടി. വായന ഒരു പ്രോജക്ടായി പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിനുളള ചർച്ചകൾ നടക്കുന്നതായും മന്ത്രി പറഞ്ഞു.


♾️
ഗ്രൂപ്പ് ചാമ്പ്യന്മാരായി ഏഷ്യാകപ്പിലേക്ക് പ്രവേശനം ഉറപ്പാക്കിയ ഇന്ത്യക്ക് ഫിഫ ലോക റാങ്കിംഗില്‍ മുന്നേറ്റം. 106ാം സ്ഥാനത്തായിരുന്ന ഇന്ത്യ രണ്ടുസ്ഥാനം മടികടന്ന് 104ാം സ്ഥാനത്തെത്തി. 2022 ഫിഫ ലോകകപ്പ് പ്രവേശനം ചെറിയ മാര്‍ജിനില്‍ നഷ്ടമായ ന്യൂസിലാന്‍ഡാണ് ഇന്ത്യക്ക് തൊട്ടുമുമ്പിലുള്ളത്.

♾️
മാസം 19 രൂപയ്ക്ക് ബിഎസ്എന്‍എല്‍ പ്ലാന്‍. നമ്പര്‍ നിലനിര്‍ത്താന്‍ മാത്രമാണ് ഇങ്ങനെയൊരു പ്ലാന്‍ ആവിഷ്‌കരിച്ചത്. ഈ പ്ലാന്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് കോള്‍ നിരക്കിലും കുറവുണ്ടാകും.

Post a Comment

0 Comments